03:04pm 12 November 2026
NEWS
ഖത്തറിന്റെ ജനസംഖ്യ 32 ലക്ഷത്തിനുമുകളിൽ
06/01/2026  09:14 PM IST
nila
ഖത്തറിന്റെ ജനസംഖ്യ 32 ലക്ഷത്തിനുമുകളിൽ

ദോഹ:സ്ഥിരതയും വളർച്ചയും കൈകോർത്ത് മുന്നേറുന്ന രാജ്യത്തിന്റെ പുതിയ കാലഘട്ടത്തെ അടയാളപെടുത്തികൊണ്ട് ഖത്തറിന്റെ ജനസംഖ്യ 32 ലക്ഷത്തിനുമുകളിൽ എത്തി. നാഷണൽ പ്ലാനിംഗ് കൗൺസിൽ (NPC) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025 ഡിസംബർ അവസാനം ഖത്തറിന്റെ ജനസംഖ്യ 32,14,609 ആയി ഉയർന്നു. മുൻവർഷത്തേക്കാൾ 2.3 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.2024 ഡിസംബറിൽ ഖത്തറിലെ ജനസംഖ്യ 31,42,335 ആയിരുന്നു. സാമ്പത്തിക വളർച്ചയും തൊഴിൽ അവസരങ്ങളുടെ വർധനയും ജനസംഖ്യാ ഉയർച്ചയ്ക്ക് കാരണമായതായി വിലയിരുത്തപ്പെടുന്നു.
ജനസംഖ്യാ വർധന നിയന്ത്രിതമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനായി നഗര പദ്ധതികളും അടിസ്ഥാന സൗകര്യ വികസനവും ശക്തമാക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img